Loomio

Press Release - Flag Off (in Malayalam)

PP Pirate Praveen Public Seen by 9

അറിവിന്റെ സ്വാതന്ത്ര്യവും സമത്വവും അഹിംസയുമെല്ലാം ഉള്‍ക്കൊള്ളുന്ന പൈറേറ്റ് ആശയങ്ങളുടെ പ്രചാരണത്തിനായാണു് സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനമായ സെപ്റ്റംബര്‍ 21 നു് തൃശ്ശൂരില്‍ വച്ചാരംഭിയ്ക്കുന്ന പൈറേറ്റ് സൈക്ലിങ്ങ് എന്ന കേരളയാത്ര.
സൂരജ് കേണോത്ത്, പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍, ഋഷികേശ് കെബി എന്നിവര്‍ തൃശ്ശൂരില്‍ നിന്നും സൈക്കിള്‍ യാത്ര തുടങ്ങും. കൂടുതല്‍ ആളുകള്‍ യാത്രാമദ്ധേ ഒപ്പം ചേരുമെന്നു് പ്രതീക്ഷിയ്ക്കുന്നു. യാത്രയിലുടനീളം സ്വതന്ത്ര സോഫ്റ്റ്‍വെയര്‍, സ്വതന്ത്ര അറിവു്, സ്വതന്ത്ര സംസ്കാരം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളില്‍ ക്ലാസുകളും സംവാദങ്ങളും സംഘടിപ്പിയ്ക്കുന്നുണ്ടു്.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9995551549 എന്ന നമ്പറില്‍ ബന്ധപ്പെടാം. pirate-mov.in/cycling എന്ന വെബ്സൈറ്റില്‍ പോകുന്ന വഴികളും പരിപാടികളും കാണാം.

പൈറേറ്റുകള്‍ ഡിജിറ്റല്‍ ലോകത്തെ സ്വാതന്ത്ര്യപ്പോരാളാകളാണു്. അറിവിന്റെ സ്വാതന്ത്ര്യത്തില്‍ തുടങ്ങി ഒരു സ്വതന്ത്ര സമൂഹസൃഷ്ടിയാണു് പൈറേറ്റുകളുടെ ലക്ഷ്യം. ഇന്റര്‍നെറ്റ് പോലുള്ള ആശയവിനിമയ മാദ്ധ്യമങ്ങളുടെ പ്രചാരമാണു് കൂടുതല്‍ ആളുകളെ സമൂഹസൃഷ്ടിയില്‍ പങ്കാളികളാക്കാന്‍ പൈറേറ്റുകളെ സഹായിയ്ക്കുന്നതു്.

സമത്വത്തിലും ജനാധിപത്യത്തിലും ഊന്നിയ സ്വയം മുന്നോട്ടു് വരുന്ന കൂട്ടായ്മകളിലൂടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാം എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ കണ്ട മാതൃക മറ്റെല്ലാ മേഖലകളിലും എത്തിയ്ക്കുക എന്നതു് ഇന്ത്യയിലെ പൈറേറ്റ് പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യമാണു്.

MKT

Manu Krishnan T V Fri 20 Sep 2013 4:20PM

Is the map finalized? http://pirate-mov.in/cycling is not working for me.

PP

Pirate Praveen Mon 23 Sep 2013 1:20PM

map should be working now. What is the status of script to add points easily?

MKT

Manu Krishnan T V Mon 23 Sep 2013 6:52PM

@praveenarimbrathod A basic one is done. Have updated more details about the script in the other discussion related to maps.