Loomio
Sun 3 May 2015 2:11AM

ശാഖി

SK Sooraj Kenoth Public Seen by 131

ശാഖി എന്തായിരിക്കണം, എങ്ങനെ ആയിരിക്കണം?

SK

Sooraj Kenoth Mon 4 May 2015 12:37AM

ശാഖി ഒരു അക്കാദമിക്ക് പ്ലാറ്റ് ഫോം ആയി കണ്ടുകൊണ്ടാണ് ഇപ്പോള്‍ നീങ്ങുന്നത്.

നിലവില്‍ അഡ്രസ് ചെയ്യാന്‍ ശ്രമിക്കുന്ന പ്രശ്നങ്ങള്‍ ഇവയാണ്

ശാസ്ത്ര പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ജേര്‍ണലിനു സമാനമായ പ്ലാറ്റ് ഫോം
ശാസ്ത്ര/എഞ്ചിനീയറിങ്ങ്/സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പുസ്തകങ്ങളുടെ ശേഖരം
വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കാവുന്ന ആളുകളുടെ പ്രൊഫൈല്‍ ചെയ്ത ഒരു പബ്ലിക്ക് ഡാറ്റാ ബേസ്

നിലവില്‍ രണ്ട് മൂന്ന് സ്ഥലങ്ങളിലുള്ള ആശയങ്ങള്‍ കടം കൊണ്ടാണ് ഇതിന്റെ സങ്കല്പം ഉണ്ടാക്കിയിരിക്കുന്നത്.

വിക്കീപീഡിയ
നാട്ടിലെ അറിവുകളുടെ ഏറ്റവും വലിയ കലവറകളിലൊന്ന്. എപ്പോഴും ഏത് സമയത്തും പുതുക്കലുകള്‍ വരാം എന്നുള്ളതുകൊണ്ടാകാം, ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് അറിവിലേക്കുള്ള ഒരു കണ്ണി ആയിട്ടല്ലാതെ മറ്റുതരത്തിലുള്ള റെഫറന്‍സ് ആയി ഉപയോഗിക്കാന്‍ പറ്റില്ല. ഒരു പുസ്തകം ആരൊക്കെ ചേര്‍ന്ന് ഉണ്ടാക്കി എന്നതിന് കൃത്യമായ നേരിട്ടുള്ള വിവരണം ലഭ്യമല്ലാത്തതുകൊണ്ട് ആളുകളെ വിലയിരുത്താനും ബുദ്ധിമുട്ടാണ്. വിഷയത്തില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നതും അല്പം സങ്കീര്‍ണ്ണമായ ഒന്നാണ്. അവിടെ വരുന്ന കമന്റുകളെ റേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല.

സ്റ്റാക്ക് എക്സ്ചേഞ്ച്.
ആളുകളുടെ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും റേറ്റിങ്ങ് നല്‍കാവുന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ഇത് ആളുകളെ പ്രൊഫൈല്‍ ചെയ്യുന്നതിന് സഹായിക്കും. സജീവമായ ചര്‍ച്ചകള്‍ കൂടുതല്‍ ആളുകള്‍ക്ക് ഇടപെടന്നതിന് അവസരം ഉണ്ടാക്കുന്നു.

ലിങ്ക്ഡിന്‍
ഇവിടെ ആളുകള്‍ക്ക് സ്വയം പ്രൊഫൈല്‍ ചെയ്യാം. മറ്റുള്ളവര്‍ അത് ഉറപ്പുവരുത്തുന്നു.

ഈ മൂന്ന് വെബ്‍സൈറ്റുകളുടേയും ചില വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ വെബ്‍സൈറ്റ് ഉണ്ടാക്കാലാണ് ലക്ഷ്യം.

അതുപോലെ തന്നെ ശ്രദ്ധേയമായ മറ്റു ചില വെബ്‍സൈറ്റുകളാണ്
instructables.com, doityourself.com.
നമ്മുടെ കയ്യിലുള്ള ലളിതമായ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പങ്ക് വെക്കാനുള്ള സൌകര്യമാണിത്. ഇത്തരത്തില്‍ ഉള്ള മിക്ക വെബ് സൈറ്റുകളുടേയും പ്രശ്നം ഒന്ന് അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആറും പരീക്ഷിച്ച് ഉറപ്പിച്ചതല്ല. രണ്ട് പ്രൊഫൈലിങ്ങ് ചെയ്യുന്നില്ല.

എന്താണ് പ്രൊഫൈലിങ്ങ് ചെയ്യുന്നതിന്റെ ഉദ്ദേശം?
ഇവിടെ വരുന്ന ഒരോരുത്തരേയും ഒരേസമയം തന്നെ വിദ്യാര്‍ത്ഥിയായും അധ്യപകനായും ഒക്കെയായാണ് കണക്കാക്കുന്നത്. ഒരോ ആളിനെയും തിരിച്ചറിഞ്ഞ് ആളുകള്‍ക്ക് നേരിട്ട് ബന്ധപ്പെടാന്‍ അവസരം ഉണ്ടായിരിക്കണം.

ആഗ്രഹിക്കുന്ന ചില നിലപാടുകള്‍.
ഒരോ അംഗത്തിനും സ്വതന്ത്രമായി വായിക്കാനും പഠിക്കാനും, അതോടൊപ്പം സ്വതന്ത്രമായ ഒരു വരുമാന മാര്‍ഗ്ഗം ഉണ്ടാക്കുന്നതിനും സഹായിക്കണം.
പരസ്പര സ്നേഹം, ബഹുമാനം, വിശ്വാസം തുടങ്ങിയ കാര്യങ്ങളാണ് നമ്മളോരുത്തരേയും ഒരുമിച്ച് നിര്‍ത്തുന്നത്. കൂടെ നിന്ന് ഒരാളെ പ്രതിസന്ധിയിലെത്തിക്കുന്നത് നിരുത്സാഹപ്പെടുത്തണം. ഇതാണ് ചൂഷണത്തിന്റെ തുടക്കം എന്ന് തോന്നുന്നു.

ഒരു സംഘടനാ രൂപം ഒരുതരത്തിലും ഉണ്ടാവരുത്. കഴിവതും എല്ലാവര്‍ക്കും ഏതാണ് തുല്യസ്ഥാമായിരിക്കും. പരമാവധി രണ്ട് തരത്തിലുള്ള അംഗങ്ങളേ ഉണ്ടാവാന്‍ പാടുള്ളൂ. വോട്ടിങ്ങ് അധികാരം ഉള്ളവരും ഇല്ലാത്തവരും. ഒരു മേഖയില്‍ അഭിപ്രായം പറഞ്ഞ് തുടങ്ങി മിനിമം റേറ്റിങ്ങ് എത്തുന്നത് വരെ ആവര്‍ക്ക് ആ മേഖലയിലുള്ള പ്രവര്‍ത്തങ്ങള്‍ റേറ്റ് ചെയ്യാമെങ്കിലും, അവര്‍ക്ക് ഒരു നിശ്ചിത റേറ്റിങ്ങ് കിട്ടുന്നതുവരെ ആ മേഖലയില്‍ അവരുടെ വോട്ടുകള്‍ക്ക് കാര്യമായ വില ഉണ്ടായിരിക്കില്ല. സ്ഥാനം മാറുന്നത് മുന്‍പ് നലികിയ വോട്ടുകളെ ബാധിക്കുകയും ഇല്ല. അതായത് ഒരോ സ്ഥലത്തും ഒരോരുത്തര്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് അവരുടെ പ്രൊഫൈല്‍ അനുസരിച്ച് സ്വീകാര്യതയില്‍ വ്യത്യാസമുണ്ടാകാം. ഉദാഹണത്തിന് പ്രോഗ്രാമിങ്ങില്‍ പ്രൊഫൈല്‍ ചെയ്യപ്പെട്ട ഒരാളുടെ അഭിപ്രായം അതേ അംഗീകരത്തോടുകൂടി മറ്റൊരു മേഖലയില്‍ സ്വീകരിക്കണം എന്നില്ല. എന്നാല്‍ അയാള്‍ ആ മേഖലയില്‍ കഴിവ് തെളിയിച്ച് പ്രൊഫൈല്‍ ഉണ്ടാക്കിയെടുക്കുന്നതിന് തടസ്സമില്ല. പ്രൊഫൈല്‍ ഉണ്ടാക്കിയ ശേഷം അതിന് ആനുപാതികമായി അംഗീകാരം കിട്ടും. കമ്പനികള്‍ക്ക് നേരിട്ട് പ്രൊഫൈല്‍ ഉണ്ടാക്കാന്‍ സാധിക്കരുത്. ഓരോരുത്തര്‍ക്കും സ്വന്തം കമ്പനിയേയോ കൂട്ടായ്മയേയോ ചേര്‍ക്കാം. എന്നാല്‍ അതിന് വേണ്ടി പ്രത്യേകം പേജ് സാധ്യമല്ല.

ചട്ടക്കൂടില്‍ അഡ്മിന്‍ തുടങ്ങിയ ചില സ്ഥാനങ്ങള്‍ ചില ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ വേണ്ടിയുള്ളത് മാത്രമാണ്. ആ സ്ഥാനം ആര്‍ക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും ചോദ്യം ചെയ്യാം. പക്ഷേ പ്രൊജക്റ്റ് അതിന്റെ സ്ഥിരത കൈവരുന്നത് വരെ നിര്‍ദ്ദേശങ്ങള്‍ അതേ പടി സ്വീകരിച്ച് കൊള്ളണം എന്നില്ല. മാത്രമല്ല അതുവരെ പുതിയ അഡ്മിനുകളോ അതിന് സമാനമായ സ്ഥാനങ്ങളോ ഉണ്ടാക്കുകയില്ല.

അനോനിമസ് അക്കൌണ്ടുകള്‍ ഉണ്ടാവരുത്. നേരിട്ട് കണ്ട് ബോധ്യപ്പെട്ട ആള്‍ക്ക് മാത്രമേ അംഗത്വം എടുക്കാന്‍ സാധിക്കുകയുള്ളൂ. പരിശോധിക്കപ്പെട്ട കീ ഉപയോഗിച്ച് മാത്രമേ അംഗത്വം എടുക്കാന്‍ സാധിക്കുകയുള്ളൂ.

പുതിയ പുസ്തകം/പ്രബന്ധവുമായി ബന്ധപ്പെട്ട്:
ഒരു എഴുത്ത് ഏത് ലൈസന്‍സില്‍ പ്രസിദ്ധീകരിക്കണം എന്നത് എഴുതുന്ന ആളുടെ ഇഷ്ടമാണ്. എന്നാല്‍ പങ്ക് വെക്കാന്‍ ബുദ്ധിമുട്ടുള്ള തരത്തിലുള്ള എല്ലാ ലൈസന്‍സുകളും നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നിലപാടുകളായിരിക്കും സ്വീകരിക്കുക. സ്വതന്ത്രമായ പുസ്തകങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും, അത് എഴുതിയ ആളുകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സംഭാവന ലഭിക്കുന്നതിനും എല്ലാവിധത്തിലുള്ള സാഹായ സഹകരണങ്ങളും ഉണ്ടാകും.

ഒരു പുസ്തകം ഒരാള്‍ ഒറ്റയ്ക്ക് എഴുതിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനെ നിരുത്സാഹപ്പെടുത്തരുത്. അതിന്റെ സോഴ്സ് പങ്ക് വെക്കുന്നുണ്ടെങ്കില്‍ അത് എഴുതി തീര്‍ന്ന ശേഷം ആയാലും മതി. പലപ്പോഴും ഗവേഷപ്രബന്ധങ്ങള്‍ ഒറ്റയ്ക്കോ വളരെ ചെറിയ കൂട്ടങ്ങളായോ ആണ് എഴുതാറ്. അതേ സമയം അതിനെ റിവ്യൂ ചെയ്യുന്നതിലോ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിലോ വിട്ട് നില്‍ക്കേണ്ട കാര്യമില്ല. ഇത്തരത്തില്‍ നല്‍ക്കുന്ന നിര്‍ദ്ദേശങ്ങളും ആളുകളെ പ്രൊഫൈല്‍ ചെയ്യുന്നതില്‍ നിര്‍ണ്ണായ ഘടകമായി സ്വീകരിക്കാം. ഇത്തരത്തില്‍ ഒരു പ്രജക്റ്റും വേണമെങ്കില്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഏറ്റെടുത്ത് ചെയ്യാം. ആ പ്രൊജക്റ്റിനെ കുറിച്ചുള്ള പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് അയാളായിരിക്കും. അത് അംഗീകരിക്കാത്തവര്‍ക്ക് ആ പ്രോജക്റ്റിനെ ഫോര്‍ക്ക് ചെയ്യാം. പക്ഷേ അനാവശ്യമായി, കാര്യമായ കാരണങ്ങള്‍ ഇല്ലാതെ ഫോര്‍ക്ക് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.

ഒരോ അംഗങ്ങള്‍ക്കും നേരിട്ടോ അല്ലെങ്കില്‍ പ്രൊജക്റ്റുകള്‍ക്ക് മറ്റു സംഘടനകള്‍ വഴിയോ സംഭാവനകള്‍ സ്വീകരിക്കാം. എന്നാല്‍ പര്യസത്തിന്റെ പേരിലോ അഡ്രസ് ഡാറ്റാബേസ് തുടങ്ങിയവയുടെ വില്പനയോ, അതുകൈമാറുന്നലൂടെ നേരിട്ടോ അല്ലാതെയോ പണം സ്വീകരിക്കാവുന്ന ഒരു പ്രവര്‍ത്തിയും പാടില്ല. ശാഖിയില്‍ ഒരു തരത്തിലുള്ള പരസ്യങ്ങളും ഉണ്ടാവാന്‍ പാടില്ല. ശാഖിയുടെ നേരിട്ടുള്ള പേരില്‍ നടത്തുന്നതോ ശാഖിക്കുള്ളില്‍ ഓടിക്കുന്ന പ്രോജക്റ്റുകള്‍ക്കോ പരസ്യം കൊടുക്കുക വഴി വരുമാനം ഉണ്ടാക്കാന്‍ പാടില്ല. ചെയ്യുന്ന പ്രൊജക്റ്റില്‍ നിന്ന് നേട്ടമുണ്ടാക്കുന്നവര്‍ക്ക് സംഭാവ നല്‍കാം. ക്ലാസുകളോ മറ്റ് സേവനങ്ങളോ നല്‍കി വരുമാനം ഉണ്ടാക്കാം. പണം സ്വീകരിച്ചോ ഗ്യാങ്ങ് സ്വഭാത്തിലോ ഒരാളെയോ ഒരു കൂട്ടത്തിനേയോ മാത്രം ലക്ഷ്യമിട്ട് പ്രോത്സാഹിപ്പിക്കുന്നതും അക്രമിക്കുന്നതും നിയന്ത്രിക്കണം.